റെയിൽവേ ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്ന് യുവതിയും യുവാവും; ട്രെയിൻ ഇടിച്ച് ഇരുവരും മരിച്ചു; സംഭവം കൊല്ലത്ത് !

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസാണ് രണ്ടുപേരെയും ഇടിച്ചതെന്നാണ് വിവരം. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്‌പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ കോട്ടയം എക്സ്പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിന്നി ചിതറിയിരുന്നു. മരണപ്പെട്ടത് കമിതാക്കൾ ആണെന്ന് സംശയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page