മുംബൈ: ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മുംബൈ ഘഡ്ക്കോപ്പറിൽ തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ അതിശക്തമായ പൊടിക്കാറ്റിലാണ് അപകടം ഉണ്ടായത്. പരസ്യ ബോർഡിന്റെ ഇരുമ്പ് ഫ്രെയിം പെട്രോൾ പമ്പിൽ ഉണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ മുകൾഭാഗം തകർത്തു. കാറ്റിൽ ഉയർന്ന ഉയർന്നുപൊങ്ങിയ പൊടിയിൽ അന്തരീക്ഷം കറു ത്തിരുണ്ടു. ഗതാഗതവും വിമാന സർവീസും കുറച്ചു സമയത്തേക്ക് നിറു ത്തിവെച്ചു. കെട്ടിടങ്ങൾക്ക് ഉൾപ്പെടെ നാശം നേരിട്ടു. അപകടത്തെ ക്കുറിച്ച് അന്വേഷിക്കാൻ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ് ഉത്തരവിട്ടു.
