ന്യൂദെല്‍ഹി: ഇറാന്റെ നിലനില്‍പ്പിനു ഇസ്രായേല്‍ ഭീഷണിയാണെന്നു കണ്ടാല്‍ ആണവനയം മാറ്റുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസി മുന്നറിയിച്ചു.
അണുബോംബ് നിര്‍മ്മിക്കാന്‍ ഇറാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം ഇറാന്റെ നിലനില്‍പ്പിനു ഭീഷണിയുണ്ടായാല്‍ തങ്ങളുടെ സൈനിക നയം മാറ്റുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ലെന്നു ഖരാസി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിലെ ഇറാന്‍ എംബസിക്കുനേരെ ബോംബാക്രമണമുണ്ടായിരുന്നു. ഇതിന് എതിരായി ഇസ്രായേല്‍ പ്രദേശത്തെ നേരിട്ടു ലക്ഷ്യമാക്കി സ്‌ഫോടനാത്മക ഡ്രോണുകളുടെയും മിസൈലുകളുടെയും പ്രത്യാക്രമണമുണ്ടായിരുന്നു. ഇത് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു.
