കണ്ണൂര്‍: സൂര്യാഘാതത്തെ തുടര്‍ന്ന് കണ്ണൂരില്‍ രണ്ട് പശുക്കള്‍ ചത്തു. മയ്യില്‍ കാവിന്‍ മൂല സ്വദേശി ചാത്തോത്ത് ബാലകൃഷ്ണന്റെ പശുവാണ് ചത്തത്. പറമ്പില്‍ കെട്ടിയിട്ട പശുവിന് സൂര്യാഘാതമേല്‍ക്കുകയായിരുന്നു. പത്ത് മണിയോടെ തളർന്ന് വീണ പശു ഒരു മണിയോടെയാണ് ചത്തത്. മയ്യിൽ കണ്ടക്കൈ വെറ്ററിനറി ആസ്പത്രിയിലെ സർജൻ ഡോ. ആസിഫ് എം അശ്രഫ് അടിയന്തര ശുശ്രൂഷകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യക്തമായത്. കടന്നപ്പള്ളിയില്‍ തൊഴുത്തില്‍ കെട്ടിയിയിരുന്ന പശുവും സൂര്യാഘാതമേറ്റ് ചത്തു. കരുണാകരന്‍ എന്ന ആളുടെ പശുവാണ് ചത്തത്.
