അരളിച്ചെടിയുടെ ഇല അബദ്ധത്തില്‍ കടിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധ കാരണം നഴ്‌സ് മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പെ മറ്റൊരു ദുരന്തം കൂടി. തീറ്റക്കൊപ്പം അബദ്ധത്തില്‍ കുടുങ്ങിയ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു.
പത്തനംതിട്ടയിലാണ് സംഭവം. പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്. അയല്‍ക്കാര്‍ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇലകള്‍ അബദ്ധത്തില്‍ തീറ്റക്കൊപ്പം പെട്ടുപോയതാണ് സംഭവത്തിനിടയാക്കിയത്. പശുവും കിടാവും ഭക്ഷണം കഴിച്ചിരുന്നില്ല. ചക്ക തീറ്റയായി കൊടുത്തതിനെച്ചൊല്ലി ഉണ്ടായ ദഹനക്കേടായിരിക്കുമെന്ന് കരുതി പങ്കജവല്ലി മൃഗാശുപത്രിയില്‍ എത്തിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലി കണ്ടത് കിടാവ് ചത്തുകിടക്കുന്നതാണ്. പിറ്റേ ദിവസം പശുവും ചത്തു.
പോസ്റ്റുമോര്‍ട്ടത്തിലാണ് അരളിച്ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായത്.
