കന്യാകുമാരി : മുന്നറിയിപ്പ് അവഗണിച്ചു കന്യാകുമാരി ലമൂർ ബീച്ചിൽ നീന്താനിറങ്ങിയ വിദ്യാർത്ഥിനികളുൾപ്പെടെ അഞ്ച് എം. ബി. ബി.എസ് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളി എസ്. ആർ.എം. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ചാരുകവിത് (തഞ്ചാവൂർ), ഗായത്രി (നെയ് വേലി), സർവദർശിത് കന്യാകുമാരി ), പ്രവീൺ സാം (ദിണ്ടി ഗൽ), വെങ്കിടേഷ് (അന്ധ്ര പ്രദേശ്) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹപാഠികളായ മൂന്നു പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇവരെ ആശാരിപ്പളളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കന്യാകുമാരിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.
