കാസര്‍കോട്: വ്യത്യസ്ത സ്ഥലങ്ങളിലായി കാസര്‍കോട് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. മംഗളൂരുവിലെ ടൂറിസ്റ്റ് സ്ഥാപനത്തിലെ ടൂര്‍ മാനേജരും, പെര്‍ളയിലെ വസ്ത്രവ്യാപാരിയും യുവ കര്‍ഷകനുമാണ് മരിച്ചത്. മംഗളൂരുവിലെ ടൂറിസ്റ്റ് സ്ഥാപനത്തിലെ ടൂര്‍ മാനേജരായ കാസര്‍കോട്, നെല്ലിക്കുന്ന്, സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപത്തെ സുമന്ത് (56) വീട്ടില്‍ ആണ് കുഴഞ്ഞ് വീണത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കൃഷ്ണപ്പ-രുഗ്മണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുകീര്‍ത്തി, ഷൈലജ, സീത, സുരേഖ.
പെര്‍ളയിലെ വസ്ത്രവ്യാപാരിയായ ബദിയടുക്ക, പള്ളത്തടുക്ക, കാടമനയിലെ സാദിഖ്(35) വെള്ളിയാഴ്ച രാത്രി 9.30ന് കടയടച്ച് വീട്ടിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുല്‍ റഹ്‌മാന്‍-ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ. മക്കള്‍: ഫാത്തിമത്ത് സാറ, സലഫി. സഹോദരങ്ങള്‍: ഇക്ബാല്‍, കരിം, താഹിറ.
യുവകര്‍ഷകനായ കുംബഡാജെ, ഏത്തടുക്കയിലെ രാധാകൃഷ്ണഭട്ടിന്റെ മകന്‍ പ്രജ്വല്‍(26) വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുത്തൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: പ്രേമലത. ഏകസഹോദരി പ്രതീക്ഷ.
