കാസർക്കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും ചുമതലയേറ്റു .ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്നാണ് അദ്ദേഹം തൽക്കാലത്തേക്ക്പ്രസ്തുത സ്ഥാനം ഒഴിഞ്ഞിരുന്നത്. പകരം സി.എച്ച് കുഞ്ഞമ്പുവിനായിരുന്നു സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്. ഇന്നു ചേർന്ന ജില്ലാ കമ്മറ്റി യോഗ തീരുമാനപ്രകാരമാണ് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും സെക്രട്ടറി സ്ഥാനത്ത് എത്തിയത്. തെരഞ്ഞെടുപ്പ് അവലോകനവും യോഗത്തിൽ ഉണ്ടായി. ബൂത്തുകളിൽ നിന്നു ലഭിച്ച കണക്കുകൾ പ്രകാരം ഇടതുമുന്നണി സ്ഥാനാർത്ഥി മികച്ച വിജയം നേടുമെന്നും യോഗം വിലയിരുത്തി.
