നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം വിവാഹിതയായി, ഗുരുവായൂർ അമ്പലത്തിൽ ലളിതമായ ചടങ്ങിൽ വിവാഹം

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം.താലികെട്ടിന് ശേഷം നിറകണ്ണുകളോടെ മകളെ നോക്കുന്ന ജയറാമിനെ കാണാമായിരുന്നു. സിംപിൾ ലുക്കിലാണ് താരപുത്രി തന്റെ വിവാഹത്തിനായി ഒരുങ്ങിയത്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്‍റെ വേഷം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page