കണ്ണൂര്‍: ടര്‍ഫില്‍ കായിക പരിശീലനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചതായി പരാതി. ടര്‍ഫിലെ തൊഴിലാളിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ റാഹിദി (39)നെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ടര്‍ഫില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്ഥലത്തെത്തിയ റാഹീദ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. ടര്‍ഫിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള സഹായിയാണ് പ്രതിയായ റാഹിദ്.
