ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൈകൊട്ടിക്കളിക്കിടെ 67 കാരി കുഴഞ്ഞുവീണു മരിച്ചു

കൈകൊട്ടിക്കളിയില്‍ നൃത്തം ചെയ്യുന്നതിനിടെ 67 കാരി കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ആണ് മരണം. ബുധനാഴ്ച രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം. 11 പേര്‍ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു.
സംഘാടകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്‌കാരം വ്യാഴാഴ്ച 12-ന്
വടൂക്കര ശ്മശാനത്തില്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page