തമിഴ് സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരം നല്‍കിയ ഉമ രമണന്‍ അന്തരിച്ചു

തമിഴകത്തിന്റെ പ്രിയ ഗായിക ഉമ രമണന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയില്‍ വീട്ടില്‍ ഇന്നലെ ആയിരുന്നു മരണം. ഗായകന്‍ എ വി രമണന്‍ ആണ് ഭര്‍ത്താവ്. വിഘ്‌നേഷ് ആണ് മകന്‍.
തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ ആണ് ഉമ നാരായണന്‍. 1977ല്‍ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭര്‍ത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം. ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ഗാനങ്ങള്‍ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേള്‍ക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകള്‍ ഇതില്‍ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാന്‍ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശര്‍മ ആയിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. ഭര്‍ത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവര്‍ പാടിയിട്ടുണ്ട്. പ്രിയ ഗായികയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page