വിവാഹച്ചടങ്ങിനിടെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; രണ്ടു മധ്യവയസ്‌കര്‍ പിടിയില്‍

വിവാഹച്ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ശ്രമിച്ച രണ്ട് മധ്യവയസ്‌ക്കരെ പോക്സോ നിയമപ്രകാരം ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുജുമ ഗദ്ദേ സ്വദേശി രത്നാകര്‍, കപിക്കാട് സ്വദേശി ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച കോല്യ ക്ഷേത്രത്തിലെ ഹാളില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടി എത്തിയപ്പോഴായിരുന്നു സംഭവം.
വിവാഹ മണ്ഡപത്തിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page