ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

കാസർകോട്: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ സ്വാഗത സംഘം ചെയർമാൻ റിയാസ് കാലിക്കറ്റ് പതാക ഉയർത്തി. മുസ്തഫ ഫൈസി പ്രാർത്ഥന നടത്തി. അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, അബ്ദുലത്തീഫ് അറബി, ഇബ്രാഹിം ഹാജി മണ്ണാട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ഹമീദ് പൂന, അബ്ദുൽ ജബ്ബാർ പള്ളം, സിദ്ദീഖ് മോണൂ അറബി, അബ്ദുറഹ്മാൻ അറബി, അന്ത്രു, അലി കെ ജെ എം, ഫാറൂഖ് മൊയ്തീൻ, അഷ്റഫ് മണ്ണാട്ടി, ബിഎം മുസ്തഫ സലീം ബുറാക്ക്, മഹമൂദ് ഫകീർ ഹാജി, അബ്ദുൽ റഹ്മാൻ അഞ്ചിക്കട്ട, റഫീഖ് കാപ്പാട്, സിദ്ദിഖ് ഹിദായത് നഗർ, ഇസ്മായിൽ മുസ്‌ലിയാർ, മൂസ അൽ മനാർ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ പ്രഗത്ഭരായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ നടക്കും. എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് പ്രഭാഷണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ്

You cannot copy content of this page