ദേശീയപാത നീലേശ്വരത്ത് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു; ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

കാസർകോട്: ദേശീയ പാതയിലെ നീലേശ്വരം പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്‌ന്നത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് അപകടാവസ്ഥ. ഇതേ തുടർന്ന് ഇവിടെ ട്രാഫിക് കോൺ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. ഭാരവണ്ടികൾ കടന്നുപോയാൽ മൊത്തം ഇടിഞ്ഞു താഴ്ന്നേക്കുമെന്ന ആശങ്കയുണ്ട്. വിവരത്തെ തുടർന്ന് നീലേശ്വരം പൊലീസ് എത്തി. ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അതുകാരണം ഈ മേഖലയിൽ ഗതാഗതകുരുക്കാണ്. വോട്ടെടുപ്പിന് തലേന്ന് പോളിങ് സാമഗ്രികളുമായും മറ്റും തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുമ്പോൾ ഗതാഗതക്കുരുക്ക് വലിയ തലവേദനയായിട്ടുണ്ട്. അരനൂറ്റാണ്ടിൽ അധികം പഴക്കമുള്ളതാണ് നീലേശ്വരം പുഴയ്ക്ക് കുറുകെ നിലവിലുള്ള റോഡ് പാലം. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഒന്നിലധികം തവണ ബലപ്പെടുത്തിയ പാലമാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page