കണ്ണൂര്‍: കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ചന്ദ്രിക (56) അന്തരിച്ചു. സി.പി.എം ആലക്കാട് വെസ്റ്റ് ബ്രാഞ്ചംഗം, കര്‍ഷക സംഘം കാങ്കോല്‍ ഈസ്റ്റ് വില്ലേജ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഭര്‍ത്താവ് വി.വി.രവീന്ദ്രന്‍ (സി.പി.എം ആലക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗം) പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കെ.വി യശോദയുടെയും പരേതനായ പി.വി.കുഞ്ഞിരാമന്റെയും മകളാണ്. മക്കള്‍: രചന, രാഹുല്‍. മരുമക്കള്‍: ദീക്ഷിത്(വളപ്പട്ടണം), സ്‌നേഹ(മുന്നാട് ). സഹോദരങ്ങള്‍: കമലാക്ഷി, ഹരിദാസ്, രമാദേവി, ശശിധരന്‍, വേണു. ഭൗതിക ശരീരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മാത്തില്‍ പഞ്ചായത്ത് ഹാളിലും 2.45 ന് ആലക്കാട് എ.കെ.ജി മന്ദിരത്തിലും 3 മണിക്ക് വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം മൂന്നരയ്ക്ക് പയ്യന്നൂരില്‍.
