സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയ യുവാവിനെ ഭാര്യയും സഹോദന്മാരും മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവാണ് കൊലക്കിരയായത്. ഭാര്യവീട്ടുകാരുടെ മര്‍ദനത്തെത്തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും എല്‍.സി.ഡി ടിവിയുമാണ് 35 കാരനായ ചന്ദ്രപ്രകാശ് മിശ്ര സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 26 നാണ് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭര്‍ത്താവ് സഹോദരിക്ക് സമ്മാനം നല്‍കുന്നതില്‍ ചന്ദ്രപ്രകാശിന്റെ ഭാര്യ ചാബി അസ്വസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ചാബി തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. ചാബിയും സഹോദരനും ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടികൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.