പുര്‍ജന്മമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഹൈന്ദവരിലേറെയും. ചിലര്‍ അതില്‍ വിശ്വസിക്കുന്നു മറ്റു ചിലര്‍ അതിനെ തള്ളിക്കളയുന്നു. വിശ്വസിക്കുന്നവര്‍ ചില സംഭവങ്ങളെ അതിനുദാഹരണമായി പല സംഭവങ്ങളും ചൂണ്ടിക്കാട്ടും. ഇപ്പോഴിതാ ഒരു യുവതിയുടെ കല്യാണത്തിന് പരുന്ത് എത്തിയ സംഭവമാണ് ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ രഞ്ജ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം.
ഇമാര്‍തി എന്ന യുവതിയുടെ വിവാഹം ഈ മാസം 21 ന് നിശ്ചയിച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളും ആഘോഷവുമൊക്കെ പൊടിപൊടിക്കുന്നതിനിടെ വധുവിന്റെ പിതാവ് ജലാം സിംഗ് ലോധി മരണപ്പെട്ടു. ദമോഹ് ജില്ലയിലെ അഭാന ഗ്രാമത്തിലെ തലയ്യയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.
പിതാവിന്റെ ആഗ്രഹം പോലെ ഇമാര്‍തിയുടെ വിവാഹം 21 ന് തന്നെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. വിവാഹം ലളിതമായി നടത്താമെന്ന് വരന്റെ ആളുകളും സമ്മതിച്ചു. അങ്ങനിരിക്കെ വിവാഹദിവസം രാവിലെ വധുവിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരു പരുന്ത് വന്നിരുന്നു. അത് വധുവിന്റെ അമ്മയായ നോനിബായിയുടെ മടിയില്‍ വന്നിരുന്നുവെന്നാണ് പറയുന്നത്. പരുന്തിന് വിശപ്പും ദാഹവും ഉണ്ടെന്ന് കരുതി അവര്‍ ഭ ക്ഷണവും പാലും വെള്ളവും കൊടുത്തു. അതേസമയം പരുന്ത് സമീപത്തുള്ള ആളുകളെ ഉപദ്രവിച്ചില്ല. ഗ്രാമവാസികളും പക്ഷിയോട് സ്‌നേഹത്തോടെ പെരുമാറി. കുടുംബം വിവാഹത്തിനായി പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ പക്ഷി ഒരു യുവാവിന്റെ തോളില്‍ ഇരുന്ന് അയാളോടൊപ്പം വിവാഹ വേദിയിലെത്തി. സമീപത്തെ കസേരയില്‍ ഇരുന്നുകൊണ്ട് കല്യാണം മുഴുവന്‍ നിരീക്ഷിച്ചു.
പിന്നീട് വധുവിന്റെ തലയില്‍ പറന്നിരുന്നു ചിറകടിച്ചത്രെ. ഇതോടെ ഈ പക്ഷി പെണ്‍കുട്ടിയുടെ മരിച്ചുപോയ പിതാവാണെന്നും അനുഗ്രഹിക്കാന്‍ എത്തിയതാണെന്നും ആളുകള്‍ പറഞ്ഞുതുടങ്ങി. എന്നാലിത് അവിചാരിതമായി സംഭവിച്ച കാര്യങ്ങള്‍ എന്നാണ് ഈ വാദത്തെ തള്ളുന്നവര്‍ പറയുന്നത്.
