റിയാദ്: ഉംറ നിര്‍വ്വഹിക്കുന്നതിനിടയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്, പട്ടാമ്പി, വല്ലപ്പുഴ സ്വദേശി എന്‍.കെ മുഹമ്മദ് എന്ന വാപ്പു (53)ആണ് മരിച്ചത്. ജിദ്ദയിലെ കഫ്തീരിയയിലെ ജോലിക്കാരനാണ് എന്‍.കെ മുഹമ്മദ്. ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുന്ന മകളും മരുമകനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് ഞായറാഴ്ചയാണ് ഇദ്ദേഹം മക്കയിലെത്തിയത്. മകള്‍ക്കും മരുമകനുമൊപ്പം ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ മുഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
