പൊലീസിനെ കണ്ട് ഓടിയ അതിഥി തൊഴിലാളിയുടെ ബാഗില്‍ കഞ്ചാവും 2 ലക്ഷം രൂപയും; ഇരട്ടപ്പേരുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: നാട്ടുകാരുടെയും പൊലീസിന്റെയും പിടിയിലാകും മുമ്പ് കണ്ണു വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ ഏഴേകാല്‍ കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമായി വളഞ്ഞിട്ട് പിടികൂടി. ഒഡീഷ സ്വദേശിയും വര്‍ഷങ്ങളായി തമിഴ്നാട്, തിരുവള്ളൂര്‍, പുതുപേട്ടയില്‍ താമസക്കാരനുമായ സര്‍വ്വരാജന്‍ എന്ന ഉസ്മാന്‍ (25) ആണ് വളപട്ടണത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഉസ്മാന്‍ ഏറെ കാലമായി വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറവക്ക്, കോട്ടക്കുന്നിലെ സുമയ്യ ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇയാളുടെ നീക്കത്തില്‍ നാട്ടുകാര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉസ്മാനും ക്വാര്‍ട്ടേഴ്സും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൃത്യമായ സൂചനകളെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം രാത്രി ക്വാര്‍ട്ടേഴ്സ് വളഞ്ഞു. വിവരമറിഞ്ഞ് പരിസരവാസികളുമെത്തി. കുടുങ്ങുമെന്ന് ഉറപ്പായ ഉസ്മാന്‍ കഞ്ചാവും പണവും പണവുമടങ്ങിയ ബാഗുമായി ക്വാര്‍ട്ടേഴ്സിന്റെ പിന്‍ഭാഗത്ത് കൂടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കയ്യോടെ പിടികൂടുകയായിരുന്നു. ബാഗു പരിശോധിച്ചപ്പോഴാണ് കഞ്ചാവും പണവും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page