കനത്ത ചൂടിനെ തുര്‍ന്ന് പശ്ചിമ ബംഗാളില്‍ ദൂരദര്‍ശന്‍ ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി. ലൈവ് വാര്‍ത്തക്കിടെ അവതാരക ലോപാമുദ്ര സിന്‍ഹയാണ് ബോധരഹിതയായത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് പശ്ചിമ ബംഗാള്‍ പ്രാദേശിക ചാനല്‍ അവതാരകയായ ലോപാമുദ്ര തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും നീണ്ട സമയം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്നമുണ്ടായതെന്നും അവര്‍ അറിയിച്ചു. വാര്‍ത്തകള്‍ വായിക്കാന്‍ നോക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്പസമയത്തേക്ക് ബോധം നഷ്ടമായെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില (42.5°C) രേഖപ്പെടുത്തിയപ്പോള്‍, തെക്കന്‍ ബംഗാളിലെ മറ്റ് പ്രദേശങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ അഭിമുഖീകരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊടുംചൂടിന്റെ സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ 22 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നേരത്തെ വേനല്‍ക്കാല അവധി പ്രഖ്യാപിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു.
