കാസര്‍കോട്: പള്ളിക്കെട്ടിടത്തിന്റെ പെയ്ന്റിംഗ് ജോലിക്കിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്കള, കല്ലുംകൂട്ടം, അടിയാത്തൊട്ടിയിലെ എ.ടി റസാഖ് (47) ആണ് മരിച്ചത്.
ഏപ്രില്‍ 16ന് ആണ് അപകടം സംഭവിച്ചത്. പെയ്ന്റിംഗ് ജോലിക്കിടയില്‍ അപസ്മാരം ബാധിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കൂടെ ജോലി ചെയ്തിരുന്നവര്‍ പറഞ്ഞത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
പരേതരായ എ.ടി അബ്ദുല്‍ റഹ്‌മാന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ഖമറുന്നീസ. മക്കള്‍: റിസ്വാന്‍, സഫ്വാന്‍, ആദില്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, നാസര്‍, റിയാസ്, ഗഫൂര്‍, ബദറുദ്ദീന്‍, ഫിറോസ്, ബീഫാത്തിമ
