കൊച്ചി: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 46 കാരന്‍ ആശുപത്രിയില്‍ മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസാണ് മരിച്ചത്. സിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയിലാണ് സിബിന്‍ ചെമ്മീന്‍ കഴിച്ചത്. കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മരണകാരണം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. എന്‍ജിന്‍ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയെ തുടര്‍ന്ന് പാലക്കാട് സ്വദേശി നിഖിതയും മരിച്ചിരുന്നു. ഏപ്രില്‍ 6 ന് ആണ് ചെമ്മീന്‍ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞ് തടിച്ച നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
