ബംഗളുരു പാര്‍ക്കില്‍ ഇരട്ടക്കൊല; 25 കാരിയായ മുന്‍കാമുകിയെ യുവാവ് കുത്തിക്കൊന്നു; പിന്നാലെ യുവതിയുടെ അമ്മ യുവാവിനെ കല്ലുകൊണ്ടിടിച്ചു കൊന്നു

ബംഗളുരു നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങളാണ് കഴിഞ്ഞദിവസം നടന്നത്. ബംഗളൂരു സ്വദേശികളായ അനുഷ, കാമുകന്‍ സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് നാലരയോടെയാണ് സംഭവം. 46കാരനായ സുരേഷും അനുഷയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അനുഷ പിന്നീടാണ് അറിഞ്ഞത്. ഇതോടെ ബന്ധത്തില്‍ നിന്നും അനുഷ പിന്‍മാറി. ഇതോടെയാണ് സുരേഷ് ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. തന്നില്‍ നിന്ന് യുവതി അകലുന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പാര്‍ക്കിലെത്തിയ യുവതിയുമായി സുരേഷ് കലഹിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്സാക്ഷി പറയുന്നു. ഇതിനിടയില്‍ കത്തിയെടുത്ത് ഇയാള്‍ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ഗീത സംഭവം നടക്കുമ്പോള്‍ പാര്‍ക്കിന് സമീപമുണ്ടായിരുന്നു. ഇത് കണ്ട് നിലവിളിച്ച് ഓടിവന്ന ഗീത, താഴെക്കിടന്ന ഒരു സിമന്റ് കട്ടയെടുത്ത് ഇയാളുടെ തലയ്ക്കിടിയ്ക്കുകയായിരുന്നു. നെഞ്ചത്തും വയറ്റിലും ആഴത്തില്‍ കുത്തേറ്റ അനുഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page