മൂന്നു മാസത്തെ ഇടവേളയ്ക്ക്ശേഷം കൊവിഡ് വീണ്ടും തലപൊക്കുന്നതായി ഐഎംഎയുടെ മുന്നറിയിപ്പ്. കൊച്ചി ഐഎംഎയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്നഅവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്.
ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി.
ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും വരുന്നത് വൈറല്‍ രോഗങ്ങളുടെ പ്രത്യേകതയാണെങ്കിലും ചുരുങ്ങിയ ഇടവേള ആദ്യമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. സൈക്ലിക്കല്‍ അഥവാ ചാക്രികമായ ചില വൈറല്‍ രോഗങ്ങളുടെ സവിശേഷതയാണിത്. എങ്കിലും കൊവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. ബംഗളൂരുവില്‍ ഈ മാസത്തെ വേസ്റ്റ് വാട്ടര്‍ പരിശോധനയില്‍ വൈറസ് സജീവമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനര്‍ത്ഥം രാജ്യത്ത് കോവിഡ് വീണ്ടും കാണപ്പെട്ടു തുടങ്ങി എന്നാണ്. കോവിഡാനന്തര പ്രശ്നങ്ങള്‍ വരാതിരിക്കാനായി ആവര്‍ത്തിച്ചുള്ള രോഗം ഒഴിവാക്കുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതെന്നും യോഗം മുന്നറിയിപ്പു നല്‍കി.