
കാസര്‍കോട്: നുള്ളിപ്പാടി അയ്യപ്പക്ഷേത്രം മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് വരെ ദേശീയ പാത പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 17ന് രാത്രി 9 മണി മുതല്‍ 18ന് രാവിലെ 7.30മണി വരെയായിരിക്കും ദേശീയ പാത അടച്ചിടുകയെന്ന് ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ് പാത അടച്ചിടുന്നത്. മേല്‍പ്പാലത്തിന്റെ എ-2.പി.28 സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് ക്രമീകരണം. കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് അവശ്യമായ ബൂം പമ്പ് ഉള്‍പ്പെടെയുള്ള ഹെവി മെഷിനറികള്‍ ഇരുഭാഗത്തുമുള്ള സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിടേണ്ടി വരുന്നതിനാലാണ് ദേശീയ പാത അടച്ചിടുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കാഞ്ഞങ്ങാട്-മംഗളൂരു റൂട്ടില്‍ പോകുന്ന വാഹനങ്ങള്‍ കെ.എസ്.ടി.പി റോഡ് വഴിയും കാസര്‍കോട് നഗരത്തിനും ചെങ്കളക്കും ഇടയിലുള്ള വാഹനങ്ങള്‍ മധൂര്‍ റോഡ്, ചൗക്കി ഉളിയത്തടുക്ക വഴി തിരിച്ചു വിട്ടതായും അധികൃതര്‍ അറിയിപ്പില്‍ പറഞ്ഞു.