ഈ മഴക്ക് മുമ്പ് എങ്കിലും നന്നാക്കുമോ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ന്റ്

കാഞ്ഞങ്ങാട്: നവീകരണം പ്രവര്‍ത്തിനായി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് അടിച്ചിടുമെന്ന നഗരസഭ
പ്രഖ്യാപനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ കോട്ടച്ചേരി സ്റ്റാഡ് നവീകരണത്തിനായി അടക്കുന്നതിനോടൊപ്പം മുഴുവന്‍ ബസുകളും നിര്‍ബന്ധമായും അലാമിപ്പള്ളി സ്റ്റാന്‍ഡില്‍ കയറമെന്നാണ് നഗരസഭയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് ഇന്നും അറിയിപ്പായി തന്നെ ഫയലില്‍ കിടക്കുകയാണ്. ബസ് സ്റ്റാന്റിലെ യാര്‍ഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ വര്‍ഷം ഒന്ന് പിന്നിടുമ്പോഴും കുഴികള്‍ നിറഞ്ഞുകിടക്കുന്ന കോട്ടച്ചേരി സ്റ്റന്‍ഡ് നവീകരിക്കാനോ അലാമിപ്പള്ളി സ്റ്റാന്‍ഡ്പൂര്‍ണ്ണമായും യാഥാര്‍ഥ്യമാക്കാനോ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ഇടക്കാലത്ത് അലാമിപ്പള്ളി സ്റ്റാന്‍ഡിലേക്ക് ബസ്സുകള്‍ കയറിയിറങ്ങിയിരുന്നെങ്കിലും പിന്നീട് ഉടമകള്‍ പിന്‍മാറുകയായിരുന്നു.സംസ്ഥാനസര്‍ക്കാര്‍ പരിപാടിക്കായി രണ്ടാഴ്ചയോളം സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് ബസുടമകളെ ചൊടിപ്പിച്ചത്. വര്‍ഷങ്ങളായി പൊടിപിടിച്ചു കിടന്ന ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളും ഓഫീസ് മുറികളും ഒരുമാസം മുന്‍പാണ് നഗരസഭയ്ക്ക് ലേലം ചെയ്യാന്‍ സാധിച്ചത്. കോട്ടച്ചേരി സ്റ്റന്‍ഡ് കുഴികള്‍ നിറഞ്ഞ് അപകടാവസ്ഥയിലായിട്ട് ഒരുവര്‍ഷത്തിലേറെയായി. കുഴികളില്‍ ആടിയുലഞ്ഞാണ് ബസുകള്‍ സ്റ്റാന്‍ഡിനുള്ളിലൂടെ ഇന്നും കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കുഴിയില്‍ വീണ ബസിന്റെ ലീപ്പ് കട്ടാക്കുന്നത് നിത്യ സംഭവമാണ്. യാര്‍ഡ് ഇപ്പോള്‍ തന്നെ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ് .
കാലവര്‍ഷം തുടങ്ങിയാല്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും പൂര്‍ണ്ണമായും കയറാന്‍ സാധിക്കാതെ. സ്ഥിതിയുണ്ടാവും. മഴത്തും വെയിലത്തും ബസ് യാത്രക്കാര്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യവും ഇവിടെ വളരെ പരിമിതവും ശോചനീയവുമാണ്. മേല്‍ക്കൂര സ്ലാബുകള്‍ തകര്‍ന്നു വീണുതുടങ്ങിയ കെട്ടിടത്തിന് ചുവടെ ഷീറ്റ് പന്തല്‍ ഒരുക്കിയാണ് യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് സ്ഥലമുണ്ടാക്കിയത്. ഇവിടെയാണെങ്കില്‍ ആഘോഷവേളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൈയ്യറി കച്ചവടം നടന്നു. സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ചന്ദ്രഗിരി സ്റ്റോപ്പില്‍ യാത്രക്കാര്‍ക്കായി പേരിനുപോലും ഒരു ബസ്ഷെല്‍ട്ടറില്ല. പൊരിവെയിലത്താണ് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. സന്നദ്ധസംഘടനകള്‍ സൗജന്യമായി ഷെല്‍ട്ടര്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും നഗരസഭ നടപടി എടുത്തില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page