മലപ്പുറം: ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആനക്കര സ്വദേശി ശ്രീരാഗ് (23) ആണ് മരിച്ചത്. അകലാട് സ്വദേശി വിനീത് (24), ആല്‍ത്തറ സ്വദേശികളായ വിവേക് (28), രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക് വന്ന കാറും എതിര് ദിശയില്‍ വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെ മരിച്ചു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ശ്രീരാഗിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.