കൊട്ടാരക്കരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; എം സി റോഡില്‍ ഗതാഗത നിയന്ത്രണം

കൊല്ലം: കൊട്ടാരക്കരയ്ക്കടുത്തു പനവേലി എം സി റോഡില്‍ ഇന്നു പുലര്‍ച്ചെ ടാങ്കര്‍ ലോറി മറിഞ്ഞു.
അപകടത്തെത്തുടര്‍ന്നു എം സി റോഡില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ടാങ്കറില്‍ നിന്നു വാതകം മാറ്റാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെ റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് ടാങ്കര്‍ മറിഞ്ഞത്. പോസ്റ്റിനുണ്ടായ അപകടത്തെ തുടര്‍ന്നു വൈദ്യുതി വിതരണവും നിറുത്തിവച്ചു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ക്കു പരിക്കുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതുമൂലമാകാം അപകടമുണ്ടായതെന്ന് അധികൃതര്‍ സംശയിക്കുന്നു. ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page