ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ബാക്കി നില്‍ക്കെ പ്രചരണ രംഗം കൂടുതല്‍ ചൂടുപിടിച്ചു. അടുത്ത ദിവസങ്ങളില്‍ ദേശീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ കൂട്ടത്തോടെ കേരളത്തിലെത്തും. 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലാണ് മോദി എത്തുന്നത്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്്നാഥ് സിംഗ് എന്നിവരും പ്രധാനമന്ത്രിക്കു പിന്നാലെ സംസ്ഥാനത്തെത്തും. ഇവരുടെ കൂടി വരവോടെ പ്രചരണരംഗം സംസ്ഥാനത്ത് ഇളകി മറിയും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്്നാവിസ്, ദേശീയ നേതാക്കളായ പ്രമോദ് സാവന്ത്, അനുരാഗ് ഠാകൂര്‍ എന്നിവര്‍ കോഴിക്കോട്ട് പ്രചരണത്തിനെത്തും. പുരുഷോത്തം രൂപ മീനാക്ഷി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും പുരുഷോത്തമ രൂപാല, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ആലപ്പുഴയിലും അണ്ണാമലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബി.ജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രസംഗിക്കുന്ന രാഹുല്‍ഗാന്ധി 15 ന് കോഴിക്കോട് പ്രസംഗിക്കും. 16ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.ജെ ശിവകുമാര്‍ തിരുവനന്തപുരത്തും കണ്ണൂരിലും പ്രചരണം നടത്തും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എന്നിവരും ജില്ലയില്‍ പ്രചരണത്തിനെത്തും.
