കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അപരന് ഭീഷണിയെന്ന് പരാതി. എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന എന്‍. ബാലകൃഷ്ണനാണ് ഭീഷണി. ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ഭീഷണിപ്പെടുത്താനെത്തിയവര്‍ കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. നീലേശ്വരം വള്ളിക്കുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് വധഭീഷണി മുഴക്കിയതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്.
1977 മുതല്‍ 2024 വരെ താന്‍ കമ്യൂണിസ്റ്റായിരുന്നുവെന്നും അമ്മയെ പോലെയായിരുന്നു പാര്‍ട്ടിയെന്നും കരുതിയിരുന്നുവെന്നു ബാലകൃഷ്ണന്‍ പറയുന്നു. നോമിനേഷന്‍ കൊടുത്ത ശേഷം പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് പാര്‍ടി നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായത്. പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സിപിഎമ്മിന്റെ മുന്‍ നേതാവായിരുന്ന ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ഭീഷണി സംബന്ധിച്ച് പൊലീസിനോ, തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കോ ബാലകൃഷ്ണന്‍ പരാതി നല്‍കിയിട്ടില്ല.

അവരെ സൂക്ഷിക്കണം, എന്തും ചെയ്യാൻ മടിക്കില്ല കാട്ടാളന്മാർ