കാസര്‍കോട്: പനത്തടി പഞ്ചായത്തില്‍ മരുതോം ശിവഗിരിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊട്ടയംകൊച്ചി സ്വദേശി ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ടി.ജെ ഉണ്ണി(31)യെയാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിര്‍ത്തിയിലെ വെള്ളത്തിന്റെ ടാപ്പ് തുറക്കാനെത്തിയതായിരുന്നു ഉണ്ണി. പിറകിലൂടെ എത്തിയ ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ ചുഴറ്റി എറിയുകയായിരുന്നുവെത്രേ. സമീപത്ത് ടാപ്പിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സുകു എന്ന ആളാണ് ഇത് കണ്ടത്. പിന്നീട് പരിസരവസികള്‍ ഒച്ച വച്ച് ആനയെ ഓടിച്ചുവിട്ട ശേഷം യുവാവിനെ പൂടംകല്ല് ആശുപത്രിയിലെത്തിച്ചു.
