കാസര്‍കോട്: സ്വര്‍ണ്ണം ഇപ്പോള്‍ തിളങ്ങുകയാണ് വിലയിലും നിറത്തിലും.
എന്നാല്‍ അതിലും തിളക്കമുണ്ട് കാര്‍ത്തികിന്റെയും കിരണിന്റെയും സത്യസന്ധതയ്ക്ക്.
തിങ്കളാഴ്ച ഉച്ചയോടെ കാലിക്കടവില്‍ നിന്ന് ചെറുവത്തൂരിലേക്കാണ് ഈ കുട്ടികള്‍ പിഎല്‍ടി ബസ്സില്‍ കയറിയത്. ചെറുവത്തൂരില്‍ ഇറങ്ങാന്‍ നേരത്ത് അവസാന ഇരുന്ന ഇവര്‍ സീറ്റിനടിയില്‍ ഒരു കവര്‍ കണ്ടു. അതെടുത്ത് പരിശോധിച്ചപ്പോഴാണ് അതിനകത്ത് വലിയൊരു സ്വര്‍ണ്ണ മാല കണ്ടെത്തിയത്. കുട്ടികള്‍ ഇരുവരും രണ്ടാമതൊന്ന് ആലോചിക്കാതെ ഉടന്‍ അത് ബസിലെ കണ്ടക്ടര്‍ക്ക് കൈമാറുകയായിരുന്നു. ബസ് ജീവനക്കാരുടെ വിവരത്തെ തുടര്‍ന്ന് സന്ധ്യയോടെ കാടങ്കോട് സ്വദേശിയായ ഉടമസ്ഥനെത്തി. ആണൂരിലെ പെട്രോള്‍ പമ്പില്‍ വച്ച് ഉടമസ്ഥന് ബസ് തൊഴിലാളികള്‍ നിന്ന് സ്വര്‍ണ്ണമാല കൈമാറി.
പുത്തിലോട്ടെ വിവി രാജന്റെയും രാധികയുടെയും മക്കളാണ് കാര്‍ത്തിക് രാജും കിരണ്‍ രാജും.
