തമിഴ് നടന്‍ ധനുഷും നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി; 20 വര്‍ഷത്തെ ദാമ്പത്യ ബന്ധം പിരിയാന്‍ ഇടയാക്കിയത് ഇതാണ്

സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കഴിഞ്ഞ ഒന്നരവര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു ഇരുവരും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2004 നവംബര്‍ 18-ന് ചെന്നൈയില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ആറുമാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം നടന്നത്. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. യാത്ര, ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികള്‍ക്കുള്ളത്.
അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പിന്നീട് തങ്ങള്‍ വേര്‍പിരിഞ്ഞതായി ഇരുവരും അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. 2022 ജനുവരി 17-നാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റിട്ടത്.
ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക എന്നായിരുന്നു ധനുഷ് അന്ന് സോഷ്യല്‍ മീഡിയയില്‍ പിരിയാനുള്ള കാരണം സൂചിപ്പിച്ചത്.
വലിയ ഞെട്ടലോടെയാണ് ആരാധകര്‍ ആ വാര്‍ത്ത കേട്ടത്. എന്നാല്‍ ഇരുവരും വേര്‍പിരിയുന്നില്ല, പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി എന്ന തരത്തിലുള്ള വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതോടെ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിച്ചുവെന്നാണ് ആരാധകരും, സിനിമാ ലോകവും കരുതിയിരുന്നത്. കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. എന്നാല്‍ ധനുഷും, ഐശ്വര്യയും വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പിതാവ് രജനീകാന്തിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം തിയേറ്റിലെത്തിയിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാനായിരുന്നില്ല. അതേസമയം ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് നായകനാവുന്ന രായന്‍ റിലീസിന് തയാറെടുക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page