കാസര്‍കോട്: വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കൊപ്പം വിനോദയാത്രപോയി തിരിച്ചുവരവേ ഗൃഹനാഥനെ കാണാതായി പരാതി. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴ് സ്വദേശി കരുണാകരന്‍ നായരെയാണ് (68) കാമാതായത്. ഞായറാഴ്ച വൈകീട്ട് ട്രെയിനില്‍ തിരിച്ചുവരവെയാണ് കാണാതായത്. കരുണാകരനും ഭാര്യ ശാരദയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഞായറാഴ്ച രാവിലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തില്‍ വിനോദയാത്രക്ക് പോയത്. പിന്നീട് എറണാകുളത്ത് ചുറ്റിക്കറങ്ങിയശേഷം ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ എത്തിയപ്പോള്‍ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയി തിരിച്ച് വന്ന് സീറ്റില്‍ കിടന്നിരുന്നുവെന്നാണ് പറയുന്നത്. രാവിലെ നീലേശ്വരത്ത് എത്തിയപ്പോഴാണ് കരുണാകരന്‍നായരെ കാണാനില്ലെന്ന് മനസ്സിലായത്. നീലേശ്വരം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.
