വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം

കാസര്‍കോട്: മുന്നറിയിപ്പില്ലാതെ അധികൃതര്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്ന് ഹേരൂര്‍ മീപ്പിരി കളഞ്ചാടി പാടശേഖര നെല്ലുല്‍പാദക സമിതി ജില്ലാകളക്ടറോട് അഭ്യര്‍ഥിച്ചു. ഹേരൂരിലെയും സമീപപ്രദേശങ്ങളിലെയും 500 ഓളം പരമ്പരാഗത കര്‍ഷകര്‍ക്ക് കാര്‍ഷീക ആവശ്യങ്ങള്‍ക്ക് ജലവിതരണം നടത്തിയിരുന്ന പമ്പ് സെറ്റിന്റെ മോട്ടോറാണ് അധികൃതര്‍ വിച്ഛേദിച്ചത്. ഇതുമൂലം ജലസേചനത്തിനും കുടിവെള്ളത്തിനും കൃഷിക്കാരും നാട്ടുകാരും വിഷമിക്കുന്നു. പമ്പ് സെറ്റിന്റെ മീറ്ററിന് കൃഷി ഭവനാണ് വൈദ്യുത ചാര്‍ജ് അടച്ചിരുന്നത്. വൈദ്യുതി ജീവനക്കാരുടെ ഇപ്പോഴത്തെ നടപടിക്കെതിരെ കര്‍ഷകര്‍ കെ.എസ്.ഇബിയെ സമീപിച്ചെങ്കിലും മനുഷ്യത്വ രഹിതമായ നടപടിയാണ് അവരില്‍ നിന്നുണ്ടായതെന്ന് നിവേദനത്തില്‍ പറഞ്ഞു. സമിതി പ്രസിഡന്റ് എം അബ്ദുല്‍ റഹിമാന്‍, കണ്‍വീനര്‍ മുരളീധര മയ്യ എന്നിവരാണ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page