കാസർകോട്: പരവനടുക്കം ഗവ: വൃദ്ധസദനത്തില്‍ 21 വർഷമായി താമസക്കാരനായ വയോധികൻ മരിച്ചു. 2003 ജൂലൈ 31 മുതൽ വൃദ്ധസദനത്തിലെ അന്തേവാസിയായ ദേവദാസ് (86) ആണ് പരിയാരം മെഡിക്കല്‍ കോളേജ് വെച്ച് മരിച്ചത്. രജിസ്റ്ററില്‍ ബന്ധുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ മൃതശരീരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പരവനടുക്കം ഗവ.വൃദ്ധസദനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍ 9446680206.
