ബംഗളൂരു: കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം തുടര്‍ച്ചയായി 13 -ാം വര്‍ഷവും കര്‍ണാടകത്തിലെ ഏറ്റവും മികച്ച വരുമാനം നല്‍കുന്ന ക്ഷേത്രമായി മാറി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേത്രത്തിന്റെ വരുമാനം 146.01 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 123 കോടി രൂപയായിരുന്നു വരുമാനം. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം 68.23 കോടി രൂപ വരുമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. നഞ്ചന്‍കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം 30.73 കോടി രൂപയും സൗന്തത്തി രേണുക യെല്ലമ്മ ക്ഷേത്രം 25.80 കോടി രൂപയും മന്ദാര്‍ത്തി ദുര്‍ഗാപരമേശ്വരി ക്ഷേത്രം 15.27 കോടി രൂപയും ഹുലിഗെമ്മ ദേവി ക്ഷേത്രം 16 കോടി രൂപയും കൊപ്പളിലെ ഹുലിഗെമ്മ ദേവി ക്ഷേത്രം 16 കോടി രൂപയും വരുമാനം നേടി. ബംഗളൂരുവിലെ ബനശങ്കരി ക്ഷേത്രം 11.37 കോടി രൂപ വരുമാനം നേടി. ക്ഷേത്ര ഫാമുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍, താമസസ്ഥലങ്ങളില്‍ നിന്നുള്ള വാടക, വഴിപാട് സേവനങ്ങള്‍, നേര്‍ച്ച സേവനങ്ങള്‍, ഗ്രാന്റ്, സ്ഥിരം സേവനങ്ങള്‍ എന്നിവയാണ് ക്ഷേത്രങ്ങളുടെ വരുമാന സ്രോതസ്. 2006-07ല്‍ കുക്കെ ക്ഷേത്രം 19.76 കോടി രൂപ വരുമാനമുണ്ടാക്കി. 2007-08ല്‍ ഇത് 24.44 കോടി രൂപയായി കുതിച്ചുയരുകയും കര്‍ണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി മാറുകയും ചെയ്തു. അതിനുശേഷം ഒന്നാം സ്ഥാനം നിലനിര്‍ത്തി.
