കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിനു സി പി എമ്മുമായി ഒരു ബന്ധവുമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിക്കു ബന്ധമില്ലാത്ത ആളുടെ മരണവീട് സി പി എം നേതാക്കള്‍ സന്ദര്‍ശിച്ചുവല്ലോ എന്ന് പത്രക്കാര്‍ വീണ്ടും പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു. അത് തനിക്കറിയില്ലെന്നും അറിയില്ലെന്നു പറഞ്ഞില്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം സുധീര്‍ കുമാര്‍, പൊയില്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍ എന്നിവരാണ് ഷെറിന്റെ വീടു സന്ദര്‍ശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിലെ നിര്‍മ്മാണം തുടരുന്ന വീടിന്റെ ടെറസ്സില്‍ ബോംബ് പൊട്ടിത്തെറിച്ചു ഷെറിന്‍ മരിച്ചത്. അപകടത്തില്‍ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. സംഭവത്തില്‍ നാലു സി പി എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു.
