കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗങ്ങളായി കാസര്‍കോട് ഗവ.കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.എം രത്‌നാകര മല്ലമൂലയെയും അഡ്വ.കെ കരുണാകരന്‍ നമ്പ്യാരെയും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയോഗിച്ചു. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലാണ് രത്‌നാകരയെ നോമിനേറ്റ് ചെയ്തത്. അഭിഭാഷക വിഭാഗത്തില്‍ കാസര്‍കോട് നിന്ന് കെ കരുണാകരന്‍ നമ്പ്യാരെയും നോമിനേറ്റ് ചെയ്തു.
