കാസര്‍കോട്: ബി.ജെ.പി 44-ാം സ്ഥാപകദിനം ദേശവ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. ആഘോഷ ഭാഗമായി എന്‍.ഡി.എ കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.എല്‍ അശ്വനി സ്വന്തം ബൂത്ത് ആയ മഞ്ചേശ്വരം കൊടലമുഗര്‍ ബൂത്തില്‍ ബി.ജെ.പി പതാക ഉയര്‍ത്തി. കൊടലമുഗര്‍ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആര്‍എസ്എസ് നേതാവ് മഹാലിംഗ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പൊതുയോഗവും നടന്നു. യോഗത്തില്‍ ബി.ജെ.പി നേതാക്കളായ കോളാര്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, ഹരിശ്ചന്ദ്ര മഞ്ചേശ്വരം, ആദര്‍ശ് മഞ്ചേശ്വരം, കാര്‍ത്തീഷ്, മമത, യതിരാജ്, ഭാസ്‌കര പൊയ്യേ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ഥി പര്യടനവും ഉണ്ടായിരുന്നു. പിന്നീട് കുണ്ടാര്‍, പൈവളികെ, അമ്പിലടുക്കം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥിയും നേതാക്കളും പര്യടനം നടത്തി. വോട്ടര്‍മാര്‍ വിപുലമായ സ്വീകരണമാണ് സ്ഥാര്‍ഥിക്കും സംഘത്തിനും നല്‍കിയത്.
ലോക്‌സഭയില്‍ 400 സീറ്റ് എന്ന നരേന്ദ്രമോദിയുടെ ലക്ഷ്യത്തില്‍ കാസര്‍കോടും ഉള്‍പ്പെടുമെന്ന് കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.എല്‍ അശ്വിനി പറഞ്ഞു. കാസര്‍കോടിന്റെ വികസനത്തിന് മോദി സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ തുടര്‍ച്ചയ്ക്കും വേണ്ടി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ സന്നദ്ധരാണെന്ന് അവര്‍ പറഞ്ഞു.