റിലീസ് ചെയ്ത് 9 ദിവസം; മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായി ആടുജീവിതം

നൂറുകോടി ക്ലബില്‍ ഇടംപിടിച്ച് ആടുജീവിതം. ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കി പ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്.
കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
വേഗത്തില്‍ 50 കോടി കളക്ഷന്‍ തൊട്ട മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന് സ്വന്തമാണ്. പൃഥ്വിരാജിന്റെ കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് ഇത്. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തിയത്.
കഴിഞ്ഞ ദിവസം ഫിലിം ട്രാക്കര്‍മാര്‍ ആടുജീവിതം നൂറ് കോടി തൊട്ടതായി പ്രതികരിച്ചിരുന്നു. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ആടുജീവിതം.
2018 ആണ് 100 കോടി കളക്ഷന്‍ നേടിയ വേഗതയില്‍ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫര്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും
പുലിമുരുകന്‍ മുപ്പത്താറ് ദിവസവുമെടുത്താണ് 100 കോടി ക്ലബിലേക്കെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page