തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നലെ തീരപ്രദേശങ്ങളില്‍ ഭീതി പരത്തിയ കടലാക്രമണവും അതിശക്തമായ വന്‍തിരമാലകളും ഇന്നും ഉണ്ടായേക്കാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിച്ചു. തീരദേശ വാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിച്ചു.
ഇന്നലെ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ കടല്‍ ക്ഷോഭത്തിലും തിരമാലകളിലും തീരപ്രദേശത്തെ 500ല്‍പ്പരം വീടുകളില്‍ വെള്ളം കയറി. നൂറിലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
ഇന്ന് എറണാകുളത്തു മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിച്ചു.
അതേസമയം മറ്റു ജില്ലകളില്‍ അന്തരീക്ഷചൂട് അതീവ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പകലും രാത്രിയിലും ചൂടും ഉഷ്ണവും ദുസ്സഹമായികൊണ്ടിരിക്കുകയാണ്.
