കാസര്‍കോട്: തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രസേന അതിര്‍ത്തിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഉപ്പള കൈകമ്പമുതല്‍ ഉപ്പള ജംങ്ഷന്‍ വരെ കേന്ദ്രസേനയും പൊലീസും റൂട്ട് മാര്‍ച്ച് നടത്തി. പൈവളികയിലും മാര്‍ച്ച് നടത്തി. കാസര്‍കോട് ഡിവൈഎസ്പി, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ കെ രാജീവ് കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം കാസര്‍കോട്ടും കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ജില്ലയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തും.