പൂട്ടിയ മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന്; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കുന്നതിനിടെ ചെറുവത്തൂരിൽ വീണ്ടും ബാനർ

കാസർകോട്: പൂട്ടിയിട്ട മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെറുവത്തൂരിൽ വീണ്ടും ബാനർ സ്ഥാപിച്ചു. ബസ്റ്റാൻഡ് പരിസരത്ത് ഉയർത്തിയ ബാനർ പിന്നീട് ഒരു സംഘം അഴിച്ചുമാറ്റി. ഇതോടെ വിഷയം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ വിവാദമാവുകയാണ്. ചെറുവത്തൂരിലെ പോരാളികൾ എന്ന പേരിൽ ഏതാനും പേരാണ് ഞായറാഴ്ച ബാനർ സ്ഥാപിച്ചത്. നിങ്ങൾക്ക് പറ്റിയ ത് തെറ്റ് തന്നെ എന്ന തലക്കെട്ടിലാണ് ബാനർ ഉയർന്നിരിക്കുന്നത്.
ഞങ്ങൾ അണികൾ പറഞ്ഞത് തെറ്റ് തിരു ത്താനാണ്. ഈ ശബ്ദം നിങ്ങൾ ചെവി കൊണ്ടില്ലെങ്കിൽ നിങ്ങളിൽ നിന്ന് ഞങ്ങൾ അകലം പാലിക്കും. ഞങ്ങളുടെത് ഒറ്റപ്പെട്ട ശബ്ദമല്ല… എന്ന് തുടങ്ങുന്ന വാക്കുകളാണ് ബാനറിൽ ഉള്ളത്.
. കഴിഞ്ഞ നവംബർ 22ന് ഒറ്റദിവസം തുറന്ന് പൂട്ടുകയും ചെയ്തതോടെയാണ് ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും നാട്ടുകാരും നിലപാടിനെതിരെ രംഗത്ത് വന്നത്. പിന്നീട് സിഐടിയുവിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവും നടത്തിയിരുന്നു. വിഷയത്തിൽ സിപിഎം ഇടപെട്ട് നടത്തിയ വിശദീകരണ യോഗത്തിൽ മദ്യശാല മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതേ തുടർന്ന് പാർട്ടിയുടെ നേതൃത്വത്തിൽ അച്ചാംതുരുത്തി, മയിച്ച, ചെറുവത്തൂർ ചന്ത തുടങ്ങിയ മേഖലകളിലൊക്കെ സ്‌ഥലം കണ്ടെത്തി അധികൃതർ മുന്നോട്ട് പോയെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പ് മൂലം എവിടെയും തുറക്കാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് പുതിയ ബാ നർ ഉയർത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page