പൗരത്വ ഭേദഗതി നിയമം: ബിജെപിക്ക് കോണ്‍ഗ്രസിന്റ മൗനാനുവാദം: മുഖ്യമന്ത്രി പിണറായി വിജയന്‍

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു വിഭാഗം ജനതയുടെ മനസ്സില്‍ തീ കോരിയിട്ടിരിക്കുകയാണെന്നും ഇവരെ ഓര്‍ക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസ്, ബി ജെ പിയുടെ കുല്‍സിത നീക്കത്തിന് മൗനാനുവാദമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആര്‍ എസ് എസ് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ ആശയത്തെയാണെന്നും ആര്‍ എസ് എസിന്റെ നൂറാം വര്‍ഷമായി 2025ല്‍ ഇന്ത്യ പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ടെ ക്ഷേത്രങ്ങളില്‍ ഉമ്മച്ചി തെയ്യവും, മുക്രി – പോക്കര്‍ തുടങ്ങിയ മുസ്ലീം തെയ്യങ്ങള്‍ കെട്ടുന്ന നമ്മുടെ നാട്ടില്‍ മത അടിസ്ഥാനത്തില്‍ വേര്‍പ്പെടുത്താന്‍ അനുവദിക്കില്ല. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി പിഎം അലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എല്‍ ഡിഎഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്‍, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കു ര്യാക്കോസ് പ്ലാപ്പറമ്പില്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് പുതിയപുരയില്‍, കേരള കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ടി. വി.വിജയന്‍, ആര്‍ജെഡി ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണന്‍, ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് പി.പി. രാജു, എന്‍സിപി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, പി.കരുണാകരന്‍, സി.കെ.ശ്രീധരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത തുടങ്ങിയവര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page