കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പിണറായിയെ അറസ്റ്റുചെയ്താലും പ്രതിഷേധിക്കുമോ?; ബിജെപി നേതാവ് പികെ കൃഷ്ണദാസ്

കാസര്‍കോട്: നൂറുകോടി രൂപയുടെ അഴിമതി ആരോപണത്തില്‍ വിധേയനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്തതിനെതിരെ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്ന പ്രതിരോധവും ഐക്യദാര്‍ഡ്യവും ഇതേ ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റുചെയ്താന്‍ കോണ്‍ഗ്രസ് പ്രകടിപ്പിക്കുമോയെന്ന് ബി.ജെപി നേതാവ് പികെ കൃഷ്ണദാസ് ആരാഞ്ഞു. കെജ്രിവാളിനെതിരെ മദ്യനയത്തില്‍ 100 കോടിരൂപയുടെ അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത് കോണ്‍ഗ്രസ് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരെ അഴിമതി ആരോപണം നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മാസപ്പടി ആരോപണവുമായി മുന്നില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസാണ്. തിരുവനന്തപുരത്തെ ബി.ജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരുമായി തന്റെ ഭാര്യക്ക് ബിസിനസ് പങ്കാളിത്തം ഉള്ളത് എന്തു തെറ്റാണുള്ളതെന്നാണ് ഭര്‍ത്താവും സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി സംസ്ഥാന കണ്‍വീനറുമായ ഇപി ജയരാജന്‍ ചോദിക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും മല്‍സരിച്ച് പ്രതിഷേധിക്കുന്നു. കെജ്രിവാളിനെ ഒറ്റക്കെട്ടായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരായി ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണത്തെക്കാള്‍ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പിണറായി വിജയന്‍ അറസ്റ്റിലായാല്‍ കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രകടിപ്പിക്കുന്ന അതേ നിലപാട് തന്നെയാകുമോ സ്വീകരിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് കൃഷ്ണദാസ് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page