കാസര്‍കോട്: വ്യാഴാഴ്ച അന്തരിച്ച കുണ്ടംകുഴി, മരുതടുക്കത്തെ എം നാരായണന്‍ എന്ന ദോസ്തി നാരായണന് (63) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുണ്ടംകുഴിയിലെ ദോസ്തി സ്റ്റുഡിയോ ഉടമയാണ്. ഫോട്ടോഗ്രാഫര്‍, നാടകനടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദോസ്തി നാരായണന്‍ നാടകപ്രവര്‍ത്തകരുടെ സംഘടനയായ ‘നാടകി’ ന്റെ പ്രവര്‍ത്തകനും കുണ്ടംകുഴി കെഎഫ്എ ക്ലബ്ബ് രക്ഷാധികാരിയുമാണ്. ഭാര്യ: സാവിത്രി. മക്കള്‍: സരിഗ, സാരംഗ്. മരുമകന്‍: ടി ശ്രീവത്സന്‍ (ഞെരു, കുറ്റിക്കോല്‍). സഹോദരങ്ങള്‍: എം. മീനാക്ഷി, എം. കാര്‍ത്യായനി, എം. ജാനകി, എം. കല്ല്യാണി, എം. ശാന്ത, പരേതരായ എം. അപ്പക്കുഞ്ഞി, എം. രാഘവന്‍ (ബപ്പു കുണ്ടംകുഴി). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ നൂറുകണക്കിനു ആള്‍ക്കാരുടെ സാന്നിധ്യത്തില്‍ നടന്നു.
