മോഷ്ടാക്കള്‍ ആദ്യം എത്തിയത് കാസര്‍കോട്ട്; സര്‍വ്വീസ് സെന്ററിലെ കാര്‍ കവര്‍ച്ച; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസുകാരെ കടിച്ചു പറിച്ചു

കണ്ണൂര്‍: സര്‍വ്വീസ് സെന്ററില്‍ നിന്ന് കാര്‍ കവര്‍ന്ന കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം, കോതമംഗലം, നെല്ലാളി, മുഹമ്മദ് ഫൈസല്‍ (22) കുറുമുള്ളുചാലില്‍ മുന്ന എന്ന കെ.എന്‍ രാഹുല്‍ (28), മാരിപ്പാറ, കണ്ണങ്കാറിയിലെ ആകാശ് എന്ന കരിങ്ങ് ആകാശ് (24) എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ കൈലാസനാഥനും സംഘവും അറസ്റ്റു ചെയ്തത്. മാര്‍ച്ച് മാസം 4 ന് പുലര്‍ച്ചെ കണ്ണൂര്‍ കുറുവപ്പാലത്തെ സര്‍വ്വീസ് സെന്ററില്‍ നിന്നു കാര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘം എറണാകുളത്ത് എത്തി അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പൊലീസ് സംഘത്തെ കടിച്ചുപരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സംഭവ ദിവസം കാസര്‍കോട്ട് കവര്‍ച്ച നടത്താനാണ് സംഘം ആദ്യം എത്തിയത്. അതിനുള്ള അവസരം ലഭിക്കാത്തതിനെത്തുടര്‍ന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറിയാണ് പ്രതികള്‍ കണ്ണൂരിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page