സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന് നിരക്കിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പവന് 800 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 49,440 രൂപയും ഗ്രാമിനു 6,180 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 48640 രൂപയായിരുന്നു രേഖപ്പെടുത്തിയത്. മാര്‍ച്ച് ആദ്യം ഒരു പവനില്‍ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു. കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. മാര്‍ച്ച് 20-ന് ആണ് ഇതിന് മുമ്പത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവര്‍ധനവിന് മറ്റൊരു പ്രധാന കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2200 ഡോളര്‍ മറികടന്ന് 2019 ഡോളര്‍ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.
